• 19 Sep 2019
  • 12: 33 AM
Latest News arrow

ഒടുവില്‍ 'പേളിഷ്'; വിവാഹ ചിത്രങ്ങള്‍ കാണാം

മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ വേദിയില്‍ നിന്നാരംഭിച്ച പേളി - ശ്രീനിഷ് പ്രണയത്തിന് സാക്ഷാത്കാരം. നടിയും അവതാരകയുമായ പേളി മാണിയും മിനിസ്‌ക്രീന്‍ നടനും മോഡലുമായ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്‌. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും. 

വെളുത്ത ഗൗണ്‍ അണിഞ്ഞ് അതിസുന്ദരിയായാണ് പേളിയെത്തിയത്. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞാണ് ശ്രീനീഷ്  പള്ളിയിലെത്തിയത്. കടുംനീല സ്ലീവ്‌ലെസ് ഫ്രോക്കും നെറ്റ് ദുപ്പട്ടയും അണിഞ്ഞാണ് പേളി റിസപ്ഷനെത്തിയത്. കടുംനീല കുര്‍ത്തയും ധോത്തി പാന്റുമായിരുന്നു ശ്രീനിഷിന്റെ വേഷം.

ഇന്നലെ പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കാനായെത്തിയിരുന്നു.