• 19 Sep 2019
  • 12: 20 AM
Latest News arrow

ജാക്ക്പോട്ട് അടിച്ചു! കെ.എസ് ഷോജിത്ത് എവിടെ?

ദുബായ്: ആരാണ് ഭാഗ്യശാലിയായ ഷോജിത് കെ.എസ്? ലോട്ടറി നടത്തിപ്പുകാർ തേടി നടക്കുകയാണ് അയാളെ . അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ജാക്ക്‌പോട്ട് നെറുക്കെടുപ്പില്‍ 27.6 കോടി രൂപയുടെ ഭാഗ്യമാണ് ഷോജിത്തിനെ തേടിയെത്തിയത്. ഷാര്‍ജയില്‍ താമസക്കാരനായ ഷോജിത് കെ.എസ് എന്ന ഇന്ത്യാക്കാരനാണ് (മലയാളി ?)  അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പില്‍ വിജയിയായത്. 

എന്നാല്‍ ഭാഗ്യശാലിയെ തേടിയുള്ള  ബിഗ് ടിക്കറ്റ് റാഫിൾകമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ മാസവും ജാക്ക്‌പോട്ട് നടത്തുന്നത് ഈ കമ്പനിയാണ്. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകുമെന്നും ജാക്ക്‌പോട്ട് കമ്പനി പറഞ്ഞു. ഷാര്‍ജയില്‍ എവിടെയാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിയാമെന്നും ബിഗ് ടിക്കറ്റ് റാഫിൾ നടത്തിപ്പുകാരനായ റിച്ചാര്‍ഡ് 'ഖലീജ് ടൈംസി'നെ അറിയിച്ചു. 

2017-ല്‍ അബുദാബിയില്‍ നടന്ന മെഗാ ഭാഗ്യക്കുറി നെറുക്കെടുപ്പില്‍ എട്ട് ഇന്ത്യക്കാരടക്കം 10 പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം ലഭിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മലയാളിയായ ഡ്രൈവര്‍ ജോണ്‍ വര്‍ഗീസിന് 12 മില്യണ്‍ ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു.  ജനുവരിയില്‍ മറ്റൊരു മലയാളിയ്ക്കും 12 മില്യണ്‍ ദിര്‍ഹം ലഭിച്ചിരുന്നു.