ഗൂഗിളില്‍ ഇനിമുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

സ്വകാര്യതയ്ക്കായി പുതിയ അപ്ഡേഷനുമായി ഗൂഗിള്‍. ഇനിമുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. ഇനിമുതല്‍ വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ശേഖരിക്കുകയും ചെയ്യാം. മൂന്ന് മുതല്‍ 18 മാസം വരെയാണ് ഇങ്ങനെ ശേഖരിച്ചു വയ്ക്കാന്‍ ഉള്ള കാലാവധി. എന്നാല്‍ ശേഖരിക്കപ്പെടുന്ന കാലയളവ് കഴിഞ്ഞാല്‍ ഇവ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനാലാണ് ഗൂഗിൾ പുതിയ നടപടിയുമായി രംഗത്തെത്തിയത്.
RECOMMENDED FOR YOU
Editors Choice