പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശിക്കാം; നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ കീഴിലുള്ള വനിതാഹോസ്റ്റലുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്നു. വൈദ്യുതി ഉപയോഗം, വസ്ത്രം എന്നിവയിലുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുന്നത്. ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കും തിരിച്ചും പ്രവേശനം സാധ്യമാക്കുന്ന തീരുമാനവും പരിഗണനയിലുണ്ട്. നിസ്സാര കാര്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും.
രാത്രി 10.30 ന് ശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. അതില്‍മാറ്റം വരുമെന്നാണ് സൂചന. ടോയ്ലറ്റുകള്, സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്, ഇന്‍സിനറേറ്റര്‍ എന്നിവ ഹോസ്റ്റലുകളില്‍ ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
ആദ്യ ഘട്ടമായി വിദ്യാര്‍ഥിനികളുടെ അഭിപ്രായം ശേഖരിക്കാന്‍ സര്‍വകലാശാലാ ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ചോദ്യാവലി നല്‍കും.
വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ ജെന്‍ഡര്‍ വിഭാഗമാണ് പഠനം നടത്തുന്നത്. പുതിയ അധ്യയനവര്‍ഷം മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാണ് സര്‍ക്കാര്‍ ആലോചന.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍