'കൂടി'ല്‍ സംരക്ഷണം തേടിയെത്തിയത് 3000-ത്തോളം സ്ത്രീകള്‍

സാമൂഹിക നീതി വകുപ്പിന്റെ 'എന്റെ കൂട്' പദ്ധതി ആറുമാസത്തിനകം സംരക്ഷണം നല്‍കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഇവിടെ പ്രവേശനം ലഭിക്കുക. തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡ് കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് 'കൂട്' പ്രവര്‍ത്തിക്കുന്നത്.
വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴുമണിവരെ സുരക്ഷിതമായ വിശ്രമസൗകര്യം ഇവിടെ ഉറപ്പു വരുത്തുന്നുണ്ട്. നഗരത്തില്‍ എത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും 12 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും മൂന്നു ദിവസം വരെയാണ് ഇവിടെ താമസിക്കാന്‍ സാധിക്കുക.
ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷാ കാവലുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. രണ്ടു വാച്ച്മാന്, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്.
'എന്റെ കൂട്' പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം