• 19 Sep 2019
  • 12: 29 AM
Latest News arrow

മില്‍മ പാല്‍ ഇനി വീട്ടിലെത്തും; മൊബൈല്‍ ആപ്പ് റെഡി!

കടയില്‍ പോയി വാങ്ങാതെ മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും ഇനി വീട്ടിലെത്തും. മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേര്‍ന്ന് 'എ.എം നീഡ്‌സ്' എന്ന ആപ്പ് വഴിയാണ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നത്. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങുന്ന സേവനം തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

രാവിലെ അഞ്ചുമുതല്‍ എട്ടുവരെയാണ് സേവനം ലഭ്യമാകുക. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കും. 'എ.എം നീഡ്‌സ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്തതിന് ശേഷം പാല്‍, തൈര്, വെണ്ണ എന്നിവ ഈ ആപ്പ് വഴി ഓഡര്‍ ചെയ്താല്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തും. ഊബര്‍ ഈറ്റ്‌സ്, സ്വിഗി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതിന്റെയും പ്രവര്‍ത്തനം.