പേഴ്സണാലിറ്റി ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക്

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്ന പേഴ്സണാലിറ്റി ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് പ്ലാറ്റ്ഫോം അപ്ഡേറ്റ് ചെയ്യുകയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടാതായിരിക്കും അപ്ഡേഷന്.
ഇത്തരം ക്വിസ് ആപ്ലിക്കേഷനുകള്‍ വഴിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ശേഷം ഈ ആപ്പുകള്‍ നിരോധിക്കണമെന്നു പലകോണില്‍ നിന്നും ആവശ്യമേത്തിയിരുന്നെങ്കിലും ഫേസ്ബുക് ചെവിക്കൊണ്ടില്ല.
എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയത്. വാര്‍ത്ത പുറത്തായതോടെ സെലിബ്രിറ്റികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നു.