'റെയില്‍ യാത്രി' ആപ്പ് മലയാളത്തിലും

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പുകള് ലഭ്യമാകുന്ന 'റെയില്‍ യാത്രി' ആപ്പ് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ എട്ട് പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകും. മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ പ്രദേശിക ഭാഷകളിലും ഇനി ആപ്പിലൂടെ സേവനം ലഭിക്കും. ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവര്‍ക്ക് ഈ മാറ്റം ഉപകാരപ്രദമാകും.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ സേവനം ലഭ്യമാകുക. പുതിയ ഭാഷാസേവനം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 'റെയില്‍ യാത്രി' ആപ്പിന്റെ ഐഒഎസ്, വിന്‍ഡോസ് പതിപ്പ് ഉടന്‍ പുറത്തിറങ്ങും. തീവണ്ടി സമയക്രമം ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുളള സംവിധാനമാണ് 'റെയില്‍ യാത്രി' ആപ്പ്.
RECOMMENDED FOR YOU
Editors Choice