മൈക്രോസോഫ്റ്റ് 'വിന്‍ഡോസ് 7' പിന്‍വലിക്കാനൊരുങ്ങുന്നു; 'വിന്‍ഡോസ് 10' ലേക്ക് മാറേണ്ടി വരും

ന്യൂഡല്‍ഹി: 'വിന്‍ഡോസ് 7' ഓപ്പറേറ്റിംഗ് സിസ്റ്റം പിന്‍വലിക്കാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. 2020 ജനുവരി 14ന് 'വിന്‍ഡോസ് 7'നുള്ള എല്ലാ സപ്പോര്‍ട്ടും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മൈക്രോസോഫ്റ്റ് എല്ലാ 'വിന്‍ഡോസ് 7' ഉപഭോക്താക്കള്‍ക്കും നല്കി തുടങ്ങി.
മൈക്രോസോഫ്റ്റിന്റെ പിന്തുണ അവസാനിച്ചാല്‍ വിന്‍ഡോസിന് വേണ്ട സോഫ്റ്റ് വെയര്‍, സെക്യൂരിറ്റി അപ്ഡേറ്റുകള്, സാങ്കേതിക സഹായം എന്നിവ തുടര്‍ന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് ലഭിക്കില്ല. ഇത് കംപ്യൂട്ടറിന്റെ സുരക്ഷിതത്വത്തെ ബാധിക്കും. വൈറസുകളും മാല്‍വെയറുകളും കംപ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറാന്‍ അത് വഴിവെക്കും. അതിനാൽ 'വിന്‍ഡോസ് 7' ഉപയോഗിക്കുന്നവര്‍ 'വിന്‍ഡോസ് 10' ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടി വരും.
പഴയ കമ്പ്യൂട്ടറുകളില്‍ 'വിന്‍ഡോസ് 7' ഉപയോഗിക്കുന്നവര്‍ക്ക് 'വിന്‍ഡോസ് 10'ലേക്ക് മാറ്റാമെങ്കിലും താരതമ്യേന കൂടുതല്‍ ശേഷിയുള്ള കമ്പ്യൂട്ടറുകളിലേ 'വിന്‍ഡോസ് 10' സുഗമമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയുള്ളൂ. അതിനാല്‍ കമ്പ്യൂട്ടറുകള്‍ മാറ്റേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സൂചന നല്കുന്നു.
'വിന്‍ഡോസ് 10' ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ കുറഞ്ഞത് 1GHz പ്രാസസര്‍ അല്ലെങ്കില്‍ 1 ജിബി റാം + 32 ബിറ്റ് അല്ലെങ്കില്‍ 2 ജിബി റാം + 64 ബിറ്റ്, 20 ജിബി ഹാര്‍ഡ് ഡിസ്ക് സ്പേസ് എന്നിവയെങ്കിലും കംപ്യൂട്ടറില്‍ ആവശ്യമാണ്. ഈ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ പുതിയ കംപ്യൂട്ടറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.