• 19 Aug 2019
  • 02: 53 PM
Latest News arrow

ടിപ്പറിടിപ്പിച്ച് ബൈക്ക് യാത്രക്കാരെ വീഴ്ത്തി വെട്ടിക്കൊന്നു

തൃശൂര്‍: മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്ന്  പ്രാഥമികാന്വേഷണത്തിൽ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളും  കൂടി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനേയും ക്രിസ്റ്റിയേയും ഒരു സംഘമെത്തി  വെട്ടികൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.