ആദ്യ തമോഗര്‍ത്ത ചിത്രത്തിനാവശ്യമായ അല്‍ഗോരിതം വികസിപ്പിച്ചെടുത്ത വനിത

അമേരിക്ക: മനുഷ്യനേത്രങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കാത്ത തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രമം 18ാം നൂറ്റാണ്ടില്‍ ആരംഭിച്ചതാണ്. ഈ ശ്രമങ്ങള്‍ക്ക് വിലമതിക്കാനാകാത്ത സഹായം ചെയ്തിരിക്കുകയാണ് ഒരു അമേരിക്കക്കാരി. 29കാരിയായ ബോമാന്‍ കാറ്റിയാണ് തമോഗര്‍ത്തത്തിന്റെ ഭാവനാ ചിത്രം തയ്യാറാക്കുന്നതിനുള്ള അല്‍ഗോരിതം തയ്യാറാക്കിയത്. തമോഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രം സാധ്യമാക്കുന്നതിനുള്ള അല്‍ഗോരിതമാണ് കാറ്റി വികസിപ്പിച്ചെടുത്തത്.
കാറ്റി വികസിപ്പിച്ചെടുത്ത അല്‍ഗോരിതമാണ് തമോഗര്‍ത്തമെന്ന സങ്കല്പ ചിത്രത്തിന് യാഥാര്‍ഥ്യത്തിന്റെ മിഴിവേകിയത്. അതിന് കാറ്റി നല്കിയ പേര് സിഎച്ച്ഐആര്പി (Continous high resolution image reconstruction using patch priors). റേഡിയോ ഇന്റര്ഫെര്മോമെട്രി ഉപയോഗിക്കുന്ന ഏത് ഇമേജിങ് സിസ്റ്റത്തിലും സിഎച്ച്ഐആര്പി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കാറ്റി പറയുന്നു.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടിങ് ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. കാറ്റി ബോമാന്‍. എം ഐ ടിയില്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനിയായിരിക്കെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അല്‍ഗോരിതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാറ്റി തുടങ്ങിവെക്കുന്നത്.
ഒരു ദൂരദര്‍ശിനി ഉപയോഗിക്കുന്നതിന് പകരം ഒട്ടേറെ വാനനിരീക്ഷണകേന്ദ്രങ്ങളെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. ഹവായി, അരിസോണ, സ്പെയിന്, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ഇവയില്‍ നിന്ന് ലഭിച്ച വളരെയധികം ചിത്രങ്ങള്‍ അല്‍ഗോരിതം ഉപയോഗിച്ച് പ്രോസസ് ചെയ്താണ് പുതിയ ചിത്രം നിര്‍മ്മിച്ചത്. കാറ്റിയെക്കൂടാതെ നിരവധി ഗവേഷകറും ഈ ചരിത്ര നേട്ടത്തില്‍ പങ്കുചേര്‍ന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍