• 22 Oct 2019
  • 03: 28 AM
Latest News arrow

ഭാരിച്ച ചിലവ്: 'ഇന്ത്യൻ 2' ഉപേക്ഷിച്ചു?

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' എന്ന തമിഴ് ചിത്രം ഉപേക്ഷിച്ചതായി വാർത്തകൾ. 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ഇന്ത്യന്‍'എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും ശങ്കറും കമല്‍ ഹാസനും ഒന്നിച്ചപ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള വാർത്തകളാണ് വരുന്നത്. അമിത നിര്‍മ്മാണച്ചിലവ് താങ്ങാനാവാതെ പ്രൊഡക്ഷൻ ഹൗസായ 'ലൈക പ്രൊഡക്ഷന്‍സ്' നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത്രെ. 

ശങ്കറിന്റെ മുന്‍ ചിത്രമായ '2.0' വൻനഷ്ടമാണ് 'ലൈക പ്രൊഡക്ഷൻസി'ന് വരുത്തിയത്. ആ നഷ്ടം 'ഇന്ത്യന്‍ 2' വിൽ നികത്താം എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രീകരണം വിചാരിച്ചതുപോലെ നടക്കാത്തതും  അമിതമായ ചിലവുകളും എല്ലാം താറുമാറാക്കി. കമല്‍ ഹാസൻ രാഷ്ട്രീയത്തിൽ സജീവമായതും തിരിച്ചടിയായി. ഇതോടെ 'ഇന്ത്യന്‍ 2' പ്രതിസന്ധിയിലുമായി. ഈ സാഹചര്യത്തിലാണ് അവർ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നത്. 

എന്നാല്‍ 'ഇന്ത്യന്‍ 2' ഉപേക്ഷിച്ചിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നുമാണ്  ശങ്കറിന്റെ വക്താക്കൾ വ്യക്തമാക്കുന്നത്.പുതിയ നിർമ്മാതാവിനെ കണ്ടെത്തുമെന്നും അവർ പറയുന്നു.