നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ വിചാരണയെന്ന് പാര്‍വതി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാമൂഹ്യവിചാരണയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് നടി പാര്‍വതി. വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
താര സംഘടനയായ അമ്മയുമായുളള പ്രശ്ന പരിഹാരത്തിന് അമ്മ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് യാതൊരു അനുകൂല നടപടിയുമുണ്ടായിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ ഉള്‍പ്പടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മ സംഘടനയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നത്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവ് യുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി പറഞ്ഞു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം