• 03 Feb 2023
  • 11: 20 PM
Latest News arrow

'നിർഭയ്‌' മിസൈൽ പരീക്ഷണം വിജയകരം

ഒഡീഷ: ബഹിരാകാശമേഖലയിൽ വീണ്ടും നേട്ടം കരസ്ഥമാക്കി ഐഎസ്ആര്‍ഒ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സബ് സോണിക് ക്രൂയിസ് മിസൈല്‍ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. 'നിര്‍ഭയ്' എന്നാണ് ഈ  സബ് സോണിക് ക്രൂയിസ് മിസൈലിന് പേരിട്ടിട്ടുള്ളത്.

ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് പരീക്ഷണം നടന്നത്. ആയിരം കിലോമീറ്ററാണ് 'നിര്‍ഭയ്' മിസൈലിന്റെ ദൂരപരിധി. കരയില്‍ നിന്നും, കടലില്‍ നിന്നും, ആകാശത്തുനിന്നും ഈ മിസൈല്‍ പ്രയോഗിക്കാൻ കഴിയും.