ശ്രദ്ധിക്കൂ.. വാട്സാപ്പില്‍ ഇനി സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല

വാട്സാപ്പിന്റെ പുത്തന്‍ ഫീച്ചറായ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉപയോഗിച്ചുള്ള ഒതന്റിക്കേഷന്‍ സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ഫിംഗര്‍ പ്രിന്റ് ഒതന്റിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപയോക്താക്കളുടെ സ്വന്തം ഫോണില്‍ വാട്സാപ്പ് ചാറ്റുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. എന്നാല്‍ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാത്തയാള്‍ ആണെങ്കില്‍ അയാള്‍ക്ക് ആ ചാറ്റുകള്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
RECOMMENDED FOR YOU
Editors Choice