• 25 Apr 2019
  • 12: 26 AM
Latest News arrow

''യോഗിയ്ക്കും മായാവതിയ്ക്കുമെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല''; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളില്‍ നടപടി എടുക്കാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സുപ്രീംകോടതി. യോഗി ആദിത്യനാഥിനും മായാവതിയ്ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ പരിമിതമായ അധികാരമേ തങ്ങള്‍ക്കുള്ളുവെന്ന് കമ്മീഷന്‍ മറുപടി നല്‍കി. 

പിഎം മോദി എന്ന സിനിമ കമ്മീഷന്‍ കാണണം. സിനിമ കണ്ട് ചട്ടലംഘനം പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സിനിമ കാണാതെ വിലക്കേര്‍പ്പെടുത്തിയെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് നിര്‍ദേശം.