• 16 Jul 2019
  • 06: 42 AM
Latest News arrow

'പി എം നരേന്ദ്രമോദി' സിനിമ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പി എം നരേന്ദ്രമോദി സിനിമ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടശേഷം, സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തീരുമാനം കോടതിയെ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനായി സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
നേരത്തെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം. റിലീസ് തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഹര്‍ജി ആരോപിക്കുന്നു. നേരത്തെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.