• 25 Apr 2019
  • 12: 25 AM
Latest News arrow

തരൂരിന്റെ പ്രചാരണത്തില്‍ പാളിച്ചയില്ല, പ്രത്യേക നിരീക്ഷകന്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍; കെസി വേണുഗോപാല്‍

തിരുവനന്തപുരം: ശശി തരൂരിന്റെ പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തിരുവനന്തപുരം മണ്ഡലം കോണ്‍ഗ്രസിന്റെ അഭിമാന മണ്ഡലമാണ്. അവിടെ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ഒരു നിരീക്ഷകനെ കൂടി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ ഇവിടെ ശശി തരൂരിന്റെ പ്രചാരണത്തിന് ഇത്തവണ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പരാതി ഗൗരവമായെടുത്ത എഐസിസി പ്രചാരണ പുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനുമാണ് പ്രത്യേക പ്രതിനിധിയായി നാനാ പഠോലയെ നിയമിച്ചത്. 

പാലക്കാടും പ്രചാരണം പാളിയെന്ന പരാതി എഐസിസിയ്ക്കും കെപിസിസിയ്ക്കും ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുന്നെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെട്ടത്. ഈ വിഷയവും ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണ പുരോഗതിയും ചര്‍ച്ചയായേക്കും.