• 25 Apr 2019
  • 12: 35 AM
Latest News arrow

ആഴ്ചകളോളം കുളിക്കില്ല, ഷേവ് ചെയ്യില്ല; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭോപ്പാല്‍: ആഴ്ചകളോളം കുളിക്കാതിരിക്കുകയും ഷേവ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ ഒരു ഭാര്യ എങ്ങനെ സഹിക്കും. എന്നാല്‍ ഒരു വര്‍ഷമാണ് മധ്യപ്രദേശിലെ ഇരുപത്ത് മൂന്നുകാരിയായ യുവതി ഭര്‍ത്താവിനെ സഹിച്ചത്. കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുഗന്ധ്ര ദ്രവ്യങ്ങള്‍ പൂശുകയാണ് ഭര്‍ത്താവിന്റ പതിവെന്ന് യുവതി പരാതിപ്പെടുന്നു. ഇവര്‍ക്ക് കുട്ടികളില്ല.
യുവതിയും ഇരുപത്തഞ്ച്കാരനായ ഭര്‍ത്താവും ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്.
ഇരു സമുദായങ്ങളില്‍ പെട്ടവരാണിവര്‍. സിന്ധി സമുദായത്തില്‍പ്പെട്ട ഭര്‍ത്താവിന് ജാതിയില്‍പ്പെട്ട ബന്ധം ലഭിക്കാത്തതിനാല്‍ ബ്രാഹ്മണ യുവതിയെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്താതിരിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കൗണ്‍സിലര്‍ അറിയിച്ചു. ആറ് മാസക്കാലത്തേക്ക് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. അതിന് ശേഷം വിവാഹ മോചനം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.