• 16 Jul 2019
  • 06: 50 AM
Latest News arrow

യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികനാകാന്‍ ഹസ്സ

അബൂദാബി: യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികനായി ഹസ്സ അല്‍ മന്‍സൂറിയെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയിലത്തിലേക്കാണ് ഹസ്സന്റെ യാത്ര. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രഥമ യുഎഇ ബഹിരാകാശ യാത്രികന്‍ എന്നതിന് പുറമെ ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന പ്രഥമ അറബി എന്ന റെക്കോര്‍ഡിനും ഹസ്സന്‍ അര്‍ഹനാകും.
ഹസ്സക്ക് ഒപ്പം റഷ്യയിലെ യൂറി ഗഗാറിന്‍ ബഹിരാകാശ ട്രെയിനിങ് സെന്ററില്‍ പരിശീലനം നടത്തുന്ന സുല്‍ത്താന്‍ അല്‍ നിയാദി ഭൗത്യത്തിന് പിന്തുണ നല്‍കുന്ന ബഹിരാകാശ യാത്രികനായിരിക്കും.
കസാഖിസ്ഥാനിലെ ബൈകോനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് സോയൂസ് എം.എസ് 12 റോക്കറ്റില്‍ ബഹിരാകാശ യാത്ര നടത്തും. ഒക്ടോബര്‍ മൂന്നിനാണ് മടക്കം. ഐ.എസ്.എസില്‍ നിന്ന് അറബിയില്‍ ഹസ്സ പര്യടനത്തെക്കുറിച്ച് സംസാരിക്കുമെന്ന് ശാസ്ത്ര സാങ്കേതിക  മേഖല അസിസ്റ്റന്റ് ഡയറക്ടറും യുഎഇ ബഹിരാകാശ മേധാവിയുമായ സാലിം അല്‍ മറി അറിയിച്ചു.
ഐ.എസ്.എസിലെ ഭാഗങ്ങളെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും അവതരണത്തില്‍ വിശദീകരിക്കും. ഭൂനിരീക്ഷണ ഇമേജിങ് പരീക്ഷണങ്ങളിലും അദ്ദേഹം ഏര്‍പ്പെടും. ഭൂമിയിലെ കേന്ദ്രവുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. ബഹിരാകാശ കേന്ദ്രത്തിലെ ദൈനംദിന ജീവിതം രേഖപ്പെടുത്തി വെക്കുമെന്നും സാലിം അല്‍ മറി അറിയിച്ചു.
ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി താരതമ്യം ചെയ്ത് മൈക്രോ ഗ്രാവിറ്റിയുടെ പ്രഭാവം പഠനവിധേയമാക്കുന്നത് ഉള്‍പ്പെടെ 15ഓളം പരീക്ഷണങ്ങളാണ് ഹസ്സന്‍ നടത്തുക. ഇതേ പരീക്ഷണങ്ങള്‍ നടത്താന്‍ യുഎഇയില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെ തിരഞ്ഞെടുക്കും.