മരണപ്പെട്ടവര്‍ക്ക് പിറന്നാള്‍ ആശംസ: നോട്ടിഫിക്കേഷനുകള്‍ തടയാന്‍ ഫേസ്ബുക്ക്

ലോകത്ത് ജീവിച്ചിരിക്കാത്തവര്ക്ക് പിറന്നാള്‍ ആശംസ സമര്‍പ്പിക്കാന്‍ എഫ് ബി സുഹൃത്തുകള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്നത് തടയാന്‍ ഫേസ്ബുക്ക്. നോട്ടിഫിക്കേഷനുകള്‍ സുഹൃത്തുകള്‍ക്ക് വേദനയുണ്ടാക്കും എന്ന കാരണത്താലാണിത്.
ഇത്തരം നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഗവേഷണം നടത്തിവരികയായിരുന്നു എഫ് ബി ടീം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരേതരുടെ പ്രൊഫൈലുകള്‍ കണ്ടെത്തി നോട്ടിഫിക്കേഷനുകള്‍ തടയാനുള്ള സംവിധാനമാണ് ഇതോടെ റെഡിയാകുന്നത്.
എഫ് ബി അക്കൗണ്ടുള്ള ഒരാള്‍ മരിച്ചാല്‍ ചരമക്കുറിപ്പ് അയച്ചുകൊടുത്താല്‍ ആ അക്കൗണ്ട് ഓര്‍മ്മ പേജായി എഫ് ബി നിലനിര്‍ത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളോ കുടുംബാംഗമോ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്കിയാല് മാത്രമേ ഇത്തരത്തില്‍ ഓര്‍മ്മ പേജ് ആകുകയുള്ളു.
RECOMMENDED FOR YOU
Editors Choice