• 16 Jul 2019
  • 06: 44 AM
Latest News arrow

കപില്‍ ദേവായി രണ്‍വീര്‍ എത്തുന്നു; '83' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന്റെ കഥ സിനിമയാകുന്നു. '83' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.1983-ലെ ലോക കപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ നടന്‍ ജീവയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്.

മധു മന്‍ടേന നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ചിരാഗ് പാട്ടീ ല്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ഏപ്രില്‍ 10നാണ് ചിത്രം പുറത്തിറങ്ങുക.