• 19 Sep 2019
  • 12: 17 AM
Latest News arrow

സിങ്കപ്പൂര്‍ ഓപ്പണ്‍: സിന്ധു സെമിയില്‍; സൈന പുറത്ത്

സിങ്കപ്പൂര്‍ സിറ്റി: ഇന്ത്യയുടെ നാലാം സീഡ് പി.വി സിന്ധു സിങ്കപ്പൂര്‍ ഓപ്പണ്‍ 2019-ന്റെ വനിതാ സിംഗിള്‍സ് സെമിയിലെത്തി. അതേസമയം ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.

ചൈനീസ് താരം സായ് യാന്‍യാനെ മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍:  21-13, 17-21, 21-14.

അതേസമയം, രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. 36 മിനിറ്റില്‍ ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചു. സ്‌കോര്‍: 21-8, 21-13. മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. സിക്കി റെഡ്ഡി-പ്രണവ് ചോപ്ര സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. സ്‌കോര്‍: 21-14, 21-16.