• 25 Apr 2019
  • 12: 31 AM
Latest News arrow

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം: ചുരുക്കപ്പട്ടികയിൽ അഞ്ചു വനിതകളടക്കം ആറുപേർ

ലണ്ടന്‍: മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയായി. അഞ്ച് ഭാഷകളില്‍ നിന്നായി ആറ് എഴുത്തുകാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.ഇതില്‍ അഞ്ചു പേരും വനിതകളാണ്.

ബെറ്റണി ഹ്യൂസ് അധ്യക്ഷയായുള്ള അഞ്ചംഗ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ആനി എര്‍നോക് ( ദി ഇയേഴ്‌സ് ), ഓള്‍ഗ ടോകാര്‍ചുക്ക് ( ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡെഡ്), ജോഖ അല്‍ഹാര്‍ത്തി (സെലസ്റ്റിയല്‍ ബോഡീസ്), മാരിയോണ്‍ പോസ്ച്മാന്‍ ( ദി പൈന്‍ ഐലന്‍ഡ്‌സ്), ജുവാന്‍ ഗബ്രിയേല്‍ ബാസ്‌ക്യുസ് (ദി  ഷേപ്പ് ഓഫ് ദി റൂയിന്‍സ്), അലിയ ട്രബുകോ സിറാണ്‍ (ദി റിമൈന്‍ഡര്‍ ) എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബ്രിട്ടനിലോ അയര്‍ലന്റിലോ പ്രസിദ്ധീകൃതമായ ഫിക്ഷന്‍ പുസ്‌കങ്ങള്‍ക്കാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നല്‍കുന്നത്. നോവലുകളും ചെറുകഥാ സമാഹാരങ്ങളും പുരസ്‌കാരത്തിനായി പരിഗണിക്കും. പുരസ്‌കാരത്തുക എഴുത്തുകാരനും വിവര്‍ത്തകനും തുല്യമായി പങ്കുവെയ്ക്കും. മെയ് 21-നാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം  പ്രഖ്യാപിക്കുക.