• 25 Apr 2019
  • 12: 24 AM
Latest News arrow

പ്രണയ കഥയുമായി ഷെയ്ൻ നിഗം വീണ്ടും; 'ഇഷ്‌ക്' ടീസര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം കേന്ദ്രവേഷത്തിലെത്തുന്ന ചിത്രം 'ഇഷ്‌കി'ന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ ശീതളാണ് നായികയായി എത്തുന്നത്.
ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
ഇഫോര്‍ എന്റര്‍ടെയിന്‍മെന്റും എ.വി.എ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.