• 25 Apr 2019
  • 12: 24 AM
Latest News arrow

പ്രവാസികളുടെ പാസ്‌പോര്‍ട്ട്; യു.എ.ഇയില്‍ ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധം

അബൂദാബി: യു.എ.ഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കുന്നു. പാസ്‌പോര്‍ട്ടിനാവശ്യമായ സേവനങ്ങള്‍ക്ക് ഇനിമുതല്‍ ആദ്യം പാസ്‌പോര്‍ട്ട് സേവയുടെ പോര്‍ട്ടല്‍വഴി അപേക്ഷിക്കണം. ഇതിന്റെ പകര്‍പ്പുമായാണ് പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങളെ സമീപിക്കേണ്ടത്. നിലവില്‍ ബി.എസ്.എന്‍.എല്‍ കേന്ദ്രങ്ങള്‍ വഴിയാണ് യു.എ.ഇയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷനല്‍കുന്നത്. എന്നാല്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് സേവയുടെ 
https://embassy.passportindia.gov.in എന്ന പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്.
പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവര്‍ താമസിക്കുന്ന രാജ്യം, തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇതിനുശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിലെത്തണം. 
ഓണ്‍ലൈന്‍ അപേക്ഷ ഇനിമുതല്‍ നിര്‍ബന്ധമാകുകയാണെന്ന് അംബാസിഡര്‍ നവദീപ് സിംങ് സൂരിയും, കോണ്‍സുല്‍ ജനറല്‍ വിപുലും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ രീതിയിലൂടെ പാസ്‌പോര്‍ട്ട് സേവനത്തിനുള്ള സമയവും ചിലവും കുറയ്ക്കാനും സാധിക്കും.