ജനാധിപത്യത്തിനായി ഒരു വോട്ട്; ആദരവുമായി ഗൂഗിള്‍ ഡൂഡിള്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡിള്‍. മഷിപുരണ്ട വിരലുയര്‍ത്തിയ കൈയുടെ ഡൂഡിളാണ് ഇന്നത്തെ ഗൂഗിള്‍ ഹോം പേജിലുള്ളത്.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്നും പോളിംഗ് ബൂത്തില്‍ എന്തൊക്കെ നടപടി ക്രമങ്ങളാണ് ഉള്ളതെന്നും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് തീയതിയും അടക്കമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
18 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പും വ്യാഴാഴ്ചയാണ്.
RECOMMENDED FOR YOU
Editors Choice