• 25 Apr 2019
  • 12: 35 AM
Latest News arrow

നടന്‍ സണ്ണി വെയ്ൻ വിവാഹിതനായി

യുവനടന്‍ സണ്ണി വെയ്ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.

'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി, 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 'ആട് ഒരു ഭീകര ജീവിയാണ്', 'മോസയിലെ കുതിര മീനുകള്‍', 'കൂതറ', 'നീ കോ ഞാ ചാ', 'ആട് 2', 'അലമാര', 'ഫ്രഞ്ച് വിപ്ലവം', 'പോക്കിരി സൈമണ്‍', 'കായംകുളം കൊച്ചുണ്ണി', 'ആന്‍ മരിയ കലിപ്പിലാണ്' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 'സംസം' ആണ് പുതിയ സിനിമ.