• 25 Apr 2019
  • 12: 23 AM
Latest News arrow

യു.എ.ഇയില്‍ ഇനി ഇന്ധനവില മൊബൈലില്‍ അടയ്ക്കാം

അബൂദാബി: യു.എ.ഇയിലെ വാഹന ഉടമകള്‍ക്ക് ഇനി മൊബൈല്‍ ഉപയോഗിച്ച് ഇന്ധന വില അടയ്ക്കാം. എനോക്, എപ്പോകൊ ഇന്ധന സ്‌റ്റേഷനുകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇതിനായി എനോക് പേ എന്ന ആപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
ഫേസ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ അക്കൗണ്ടുകള്‍ മുഖേനയും ലോഗിന്‍ ചെയ്യാന്‍ സാധിക്കും.
ഈ ആപ്ലിക്കേഷനില്‍ ക്രഡിറ്റ്്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. ഇതുപയോഗിച്ച് കാറില്‍ നിന്ന് തന്നെ പണം നല്‍കാന്‍ കഴിയും. മൊബൈല്‍ ഫോണിലൂടെ അടച്ചാല്‍ ഉപഭോക്താവിനും ജീവനക്കാരനും ഒരേ സമയം പണമടച്ചതിന്റെ രസീതി ഡിജിറ്റല്‍ രീതിയില്‍ ലഭിക്കും.
അതേസമയം എനോക്, എപ്പോകൊ എന്നിവയുടെ സര്‍വ്വീസ് സ്‌റ്റേഷനുകളില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ മുഖേന പണമടയ്ക്കാനുള്ള സൗകര്യം 2014 മുതല്‍ നിലവിലുണ്ട്.