പെണ്‍കുട്ടികള്‍ക്ക് കരുത്തായി 'ലയണ്‍ മമ്മ'

സൗത്ത് ആഫ്രിക്കയിലെ നോകുബോങ്ക എന്ന വനിതയാണ് ആഫ്രിക്കന്‍ മാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. സ്വന്തം മകളെ അക്രമികളില്‍ നിന്നും രക്ഷിക്കാനായി ആയുധം എടുത്ത നോകുബോങ്ക നിരന്തരം പീഢനങ്ങള്‍ അനുഭവിക്കുന്ന ആഫ്രിക്കയിലെ സ്ത്രീസമൂഹത്തിനാകമാനം മാതൃകയായിരിക്കുകയാണ്.
തന്റെ മകള്‍ സിഫോക്കസിയ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന ഫോണ്‍കോള്‍ നോകുബോങ്കയെ തേടിയെത്തുന്നത് ഒരു അര്‍ദ്ധരാത്രിയിലാണ്. സ്വന്തം വീടിന് അഞ്ഞൂറു മീറ്ററുകള്‍ക്കപ്പുറമാണ് മകള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് നോകുബോങ്ക മനസ്സിലാക്കി. കുന്നും മലകളും ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന തങ്ങളുടെ ഗ്രാമത്തിലേക്ക് പോലീസെത്താന്‍ താമസിക്കും; അതിനാല്‍ അമ്മയെന്ന നിലയില്‍ സംരക്ഷണം നല്‍കാനുള്ള ബാധ്യത തനിക്കാണെന്ന് മനസ്സിലാക്കിയ നോകുബോങ്ക അക്രമികളെ നേരിടാന്‍ തയ്യാറെടുത്തു. അക്രമികളെ മുമ്പേ പരിചയമുള്ളതിനാല്‍ തന്റെ മകളെ അവര്‍ കൊല്ലാന്‍ സാധ്യതയുണ്ടെന്ന കാര്യം നോകുബോങ്ക മനസ്സിലാക്കി കൂടെ കത്തിയും കരുതി.
"ഒരു ധൈര്യത്തിന് വേണ്ടിയാണ് ഞാന്‍ കത്തിയെടുത്തത്. രാത്രിയായിരുന്നതിനാല്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഞാന്‍ മുന്നോട്ട് പോയത്. അവിടേക്ക് എത്തുമ്പോള്‍ തന്നെ സിഫോക്കസിയുടെ ഉറക്കെയുള്ള കരച്ചില് ഞാന്‍ കേട്ടു. കൈയിലുള്ള മൊബൈല്‍ വെളിച്ചത്തില്‍ സിഫോക്കസിയെ അവര്‍ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ വല്ലാതെ പേടിച്ചിരുന്നു, പക്ഷേ വാതില്ക്കല് നിന്ന് നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. എന്നെ കണ്ട അവര്‍ മകളെ വിട്ട് എനിക്ക് നേരെ പാഞ്ഞടുത്തു. പ്രതിരോധമെന്ന നിലയിലാണ് കൈയില്‍ കരുതിയ കത്തി ഞാന്‍ അവര്‍ക്ക് നേരെ പ്രയോഗിക്കുന്നത്."- നോകുബോങ്ക പറയുന്നു.
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റിലായ നോകുബോങ്ക രണ്ട് ദിവസത്തിനുള്ളില്‍ ജാമ്യത്തിലിറങ്ങി. പിന്നീട് ഒരു കൗണ്‍സിലറുടെ പോലും സഹായമ തേടാതെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
നിത്യവും നൂറുകണക്കിന് ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രാജ്യത്ത്, പക്ഷെ ഈ കേസിന് വൻ പ്രാധാന്യമാണ് ലഭിച്ചത്. നോകുബോങ്കയെ 'ലയണ്‍ മമ്മ' എന്ന് ആഫ്രിക്കന്‍ മാദ്ധ്യമങ്ങള്‍ സംബോധന ചെയ്തു.
ബുഹ്ലെ ടോണിസാണ് നോകുബോങ്കയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. സ്വയരക്ഷക്ക് വേണ്ടിയാണ് ആയുധം പ്രയോഗിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കുറ്റവാളികളായ രണ്ടു പേരെ മുപ്പത് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.
കേസ് വിധിയായതോടെ താന്‍ മറഞ്ഞിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ സിഫോക്കസിയും അവളുടെ സിംഹിണിയായ അമ്മയും ക്രൂരതകൾക്കിരയാവുന്ന കുട്ടികള്‍ക്ക് മാതൃകയാകണമെന്ന ഉദ്ദേശ്യത്തോടെ ക്യാമറക്ക് മുന്നിലെത്തി.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം