• 25 Apr 2019
  • 12: 37 AM
Latest News arrow

ഇന്ത്യക്ക് പുതിയ ഫുട്‌ബോള്‍ ടീം കോച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചിനെ ഉടന്‍ നിയമിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ജനുവരിയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന കോച്ചിംങ് പൊസിഷനായി നിരവധി അപേക്ഷകള്‍ ലഭിച്ചതായും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ ഒരു സൂപ്പര്‍ കോച്ചിനെ പരിശീലനസ്ഥാനത്ത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സ്വീഡന്‍ യൂത്ത് ടീം കോച്ച് ഹകാന്‍ എറിക്‌സണ്‍, ഇറ്റലിക്കാരനായ ജിയോവനി ഡി ബയാസി, ഫ്രാന്‍സിന്റെ റെയ്മണ്ഡ് ഡൊമനിക്, ഇംഗ്ലണ്ടിന്റെ അല്ലര്‍ഡെസ് എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എ.ഐ.എഫ്.എഫിന് മൊത്തത്തില്‍ 250 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 35 എണ്ണം യൂറോപ്പിലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും പ്രമുഖ പരിശീലകരുടേതാണ്.
ഈ ആഴ്ചതന്നെ ചുരുക്ക പുട്ടിക തയ്യാറാക്കും. ഇതിനുശേഷം ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അഭിമുഖത്തിന്റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശീലകനെ നിയമിക്കും. മാര്‍ച്ച് 29നായിരുന്നു പരിശീലക പദവിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി.