• 25 Apr 2019
  • 12: 36 AM
Latest News arrow

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്ന ഫീച്ചറുമായി വാട്‌സാപ്പ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറുമായി വാട്‌സാപ്പ്. വാബീറ്റയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്  'ഫോര്‍വേഡിംഗ് ഇന്‍ഫോ', 'ഫ്രീക്വൻഡ്‌ലി ഫോര്‍വേഡഡ്' എന്നീ ഫീച്ചറുകകളാണ് പുറത്തിറക്കുന്നത്.

ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ കഴിയുന്ന ഫോര്‍വേഡിങ് ഇന്‍ഫോയും മറ്റൊന്ന് ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ഫ്രീക്വൻഡ്‌ലി ഫോര്‍വേഡഡ് മെസേജ് സംവിധാനവും. 2.19.86 ബീറ്റ അപ്‌ഡേറ്റിലാണ് ഇവ പുറത്തിറക്കുന്നത്.

പുതിയ സംവിധാനം ഗ്രൂപ്പ് സെറ്റിംങ്‌സില്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് അഡ്മിനുമാത്രമേ ഇവ കാണാന്‍ സാധിക്കുകയുള്ളൂ.'ഫ്രീക്വൻഡ്‌ലി ഫോര്‍വേഡഡ്' മെസ്സേജുകള്‍ ഗ്രൂപ്പിലേക്ക് വരുത്താനും വരുത്താതിരിക്കാനും അഡ്മിന് 'അനുവാദം നല്‍കുക', ' അനുവാദം നല്‍കാതിരിക്കുക' എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. കൂടാതെ അഡ്മിൻ തിരഞ്ഞെടുക്കുന്ന മെമ്പര്‍മാര്‍ക്കും ഈ അധികാരം ലഭ്യമാക്കാന്‍ സാധിക്കും.