• 16 Jul 2019
  • 06: 48 AM
Latest News arrow

പോലീസ് വേഷത്തില്‍ വീണ്ടും 'തലൈവര്‍'; ദര്‍ബാര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'ദര്‍ബാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
രജനീകാന്ത് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചന്ദ്രമുഖിയ്ക്ക് ശേഷം നയന്‍താരയും രജനീകാന്തും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.  
അനിരുദ്ധ് രവിചന്ദ്രന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.