• 27 May 2020
  • 08: 32 PM
Latest News arrow

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മോഹന്‍ലാല്‍ മികച്ച നടന്‍. അനുശ്രീ, നിമിഷ സജയന്‍ മികച്ച നടിമാര്‍

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 'ഒടിയനി'ലെ അഭിനയത്തിന് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. നിമിഷ സജയന്‍( ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ( ആദി, ആനക്കളളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

ഷാജി എന്‍ കരുണാണ് മികച്ച സംവിധായകന്‍(ഓള്). മികച്ച രണ്ടാമത്തെ ചിത്രമായി ജോസഫും മികച്ച രണ്ടാമത്തെ നടനായി ജോജു ജോര്‍ജ്ജും(ജോസഫ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടി ഇനിയ (പെങ്ങളില, സമക്ഷം).

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി. ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്ക് സമ്മാനിക്കും. 

മറ്റ് അവാര്‍ഡുകള്‍:
മികച്ച ബാലതാരം: മാസ്റ്റര്‍ റിതുന്‍ (അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത്: മുബിഹഖ് (ഖലീഫ)
മികച്ച ഗാനരചയിതാവ്: രാജീവ് ആലുങ്കല്‍ (മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം: കൈലാസ് മേനോന്‍(തീവണ്ടി)

 

Editors Choice