• 25 Apr 2019
  • 12: 30 AM
Latest News arrow

ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കും

മുബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് ടീമിനെ പ്രഖ്യാപിക്കുക. 15 പേരെയാണ് ലോകകപ്പിലേക്കുള്ള ടീമിനായി തിരഞ്ഞെടുക്കുക.

ഈ മാസം 23 ആണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. നേരത്തെ ടീം പ്രഖ്യാപിച്ചാല്‍ അതുവഴി കളിക്കാര്‍ക്ക് മാനസികമായി തയ്യാറെടുടുക്കാന്‍ സഹായിക്കുമെന്നാണ് ബി.സി.സി.ഐയുടെ കണക്ക്കൂട്ടല്‍. ഇതുകൊണ്ടാണ് 15ന് ടീമിനെ പ്രഖ്യാപിക്കാന്‍ കാരണം. അതേസമയം കളിക്കാരെ ഫെബ്രുവരി 20ന് തന്നെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നെന്ന് ഇന്ത്യന്‍ ടീം മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

മെയ് 20ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂലൈ 14നാണ് ഫൈനല്‍.