• 19 Sep 2019
  • 12: 31 AM
Latest News arrow

മത്സ്യബന്ധന മേഖലയിലെ സ്വദേശിവല്‍ക്കരണം: സൗദിയില്‍ യുവാക്കള്‍ക്ക് ഊര്‍ജിത പരിശീലനം

യാമ്പു: മത്സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി യുവാക്കള്‍ക്ക് ഈ മേഖലയില്‍ ഊര്‍ജിത പരിശീലനം നല്‍കുന്നു.
നിലവില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടില്‍ ഒരു തൊഴിലാളി സ്വദേശി ആകണമെന്നതാണ് ചട്ടം. ഇതിനാവശ്യമായ തൊഴിലാളികളെ തയ്യാറാക്കുന്നതിനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി-ജല-കാര്‍ഷിക മന്ത്രാലയങ്ങള്‍ യുവാക്കള്‍ക്ക് നേരിട്ട് പരിശീലനം നല്‍കുന്നത്.

ആവശ്യത്തിന് ആളെ കിട്ടാത്ത സാഹചര്യത്തിലാണ് ഊര്‍ജിത നടപടി. സ്വദേശിവത്കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനം പരിശീലനം ലഭിച്ച സൗദി തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണം അനിശ്ചിതമായി നീട്ടുകയായിരുന്നു.

സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ഇപ്പോള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്വദേശിയുവാക്കളെ കൂടുതലായി ഈ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രോത്സാഹന പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 1,000 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുക.