• 16 Jul 2019
  • 06: 50 AM
Latest News arrow

ഇന്ത്യന്‍ ജനാധിപത്യത്തെ അടുത്തറിയാന്‍ രുചിര്‍ ശര്‍മയുടെ 'ഡെമോക്രസി ഓണ്‍ ദ റോഡ്'

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം പുറത്തിറക്കാനൊരുങ്ങുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ രുചിര്‍ ശര്‍മ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ യാത്രയുടെ അനുഭവമാണ് രുചിര്‍ തന്റെ 'ഡെമോക്രസി ഓണ്‍ ദ റോഡ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. 
നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായും കര്‍ഷകരും കച്ചവടക്കാരും കോര്‍പ്പറേറ്റ് മുതലാളിമാരുമായും രുചിന്‍ നടത്തിയ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉളളടക്കം. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം പിറകോട്ടു പോകുന്ന സമയത്ത് ഇന്ത്യയില്‍ അത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് രുചിര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.