• 16 Jul 2019
  • 06: 49 AM
Latest News arrow

ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 101-ാം സ്ഥാനം; ബെൽജിയം ഒന്നാംസ്ഥാനത്ത് തുടരുന്നു

സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 101-ാം സ്ഥാനത്തെത്തി. ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി. ക്രൊയേഷ്യഅഞ്ചാമതായി .പിന്നാലെ  ഉറുഗ്വെ ആറാം സ്ഥാനത്ത്. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്. സ്വിറ്റ്‌സര്‍ലന്‍ഡ് (8), സ്‌പെയിന്‍ (9), ഡെന്‍മാര്‍ക്ക് (10), അര്‍ജന്റീന (11) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തറിന്  55-ാം സ്ഥാനമാണുള്ളത്.

ഏഷ്യ കപ്പിന് മുമ്പ് 97-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന്  ഫെബ്രുവരിയിലെ റാങ്കിങ്ങിൽ  ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു.  അതിനു ശേഷം ഇന്ത്യക്ക് മത്സരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ മോശം പ്രകടനമാണ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താൻ സഹായിച്ചത്. 

 . .