'നാരീശക്തി' പുരസ്കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ മറൈന്‍ പൈലറ്റ്

ഇന്ത്യയിലെ ആദ്യത്തെ വനിതാ മറൈന്‍ പൈലറ്റാണ് രേഷ്മ നിലോഫര്‍ നാഹ. ഹൂഗ്ലി നദിയിലെ പൈലറ്റായി 2018 ജനുവരിയിലാണ് രേഷ്മ ചുമതലയേറ്റത്.
ഹൂഗ്ലി റിവര്‍ പൈലറ്റ് എന്നതിനേക്കാളുപരി ഇന്ത്യയിലെ ഒരേയൊരു വനിതാ റിവര്‍ പൈലറ്റ് എന്നതാണ് രേഷ്മയുടെ റിക്കോര്‍ഡ്. കുട്ടിയായിരിക്കുമ്പോള്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു രേഷ്മയുടെ ആഗ്രഹം. പിന്നീട് അധികമാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്നായാഗ്രഹം. അങ്ങനെയാണ് ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ മറൈന്‍ എന്‍ജിനീയറിംഗിനു ചേരുന്നതും ബിരുദമെടുക്കുന്നതും. 2011-ല്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ ചുമതലയേറ്റു. ആറര വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഇന്ത്യയിലെ ആദ്യത്തെ റിവര്‍ പൈലറ്റായി 2018-ല്‍ ചുമതലയേറ്റു. 2019-ല്‍ വനിതകള്‍ക്കുള്ള 'നാരീശക്തി' പുരസ്കാരം രേഷ്മയെ തേടിയെത്തി.
റിവര്‍ പൈലറ്റുമാരുടെ ജോലി വളരെ പ്രാധാന്യമുള്ളതാണ്. ഉള്‍ക്കടലില്‍ കിടക്കുന്ന കപ്പലുകളെ നദീതീരത്തുള്ള തുറമുഖത്തെത്തിക്കുക എന്നതാണ് ഇവരുടെ ജോലി. പുറം കടലിലെ കപ്പല്‍ പൈലറ്റുമാര്‍ക്ക് നദികളെക്കുറിച്ച് അറിവില്ലാത്തതുകാരണമാണ് റിവര്‍ പൈലറ്റുമാരെ നിയോഗിക്കുന്നത്. 223 കിലോമീറ്റര്‍ ദൂരമാണ് രേഷ്മ കപ്പലുകളെ നയിക്കുന്നത് അതില്‍ തന്നെ 150 കിലോമീറ്റര്‍ വളരെ ദുര്‍ഘടം പിടിച്ചതും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ്.
തികച്ചും പുരുഷാധിപത്യമുള്ള മേഖലയായിട്ടും, ഒരിക്കല്‍ പോലും തനിക്ക് അസൗകര്യമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്ന് രേഷ്മ പറയുന്നു. തങ്ങളൊരിക്കലും പുരുഷന്മാരേക്കാള് പിറകിലല്ല എന്ന് നമ്മള് തന്നെ വിശ്വസിക്കുകയും, തെളിയിക്കുകയും ചെയ്യണം അപ്പോള്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും അംഗീകരിക്കപ്പെടുമെന്നാണ് രേഷ്മ പറയുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം