• 19 Sep 2019
  • 12: 19 AM
Latest News arrow

യുദ്ധത്തില്‍ പരിക്കേറ്റ 62 യമനികളുടെ ഇന്ത്യയിലെ ചികില്‍സാചിലവ് യു.എ.ഇ വഹിക്കും.

അബൂദാബി: യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ പരിക്കേറ്റ 62 യെമനി പൗരന്‍മാരുടെ ചികില്‍സ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് യു.എ.ഇ. ഇതിനുള്ള പൂര്‍ണ ചിലവ് യു.എ.ഇ ഗവണ്‍മെന്റ് വഹിക്കും. ഇന്ത്യയിലെ വിവിധ ആശുപത്രികളിലാണിവര്‍ക്ക് ചികില്‍സ നല്‍കുക. 

11,000 ത്തോളം യമനി പൗരന്‍മാര്‍ക്ക്  ഇതുവരെ യു.എ.ഇ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യ, ജോര്‍ദ്ദാന്‍, ഈജിപ്റ്റ്, സുഡാന്‍ എന്നീ രാജ്യങ്ങളിലെത്തിച്ചാണ് ഇവര്‍ക്ക് ചികില്‍സ നല്‍കിയിരുന്നത്. ഡോക്റ്റര്‍മാര്‍ ഉള്‍പ്പടെ മെഡിക്കല്‍ വിദഗ്ധരെ യെമന്‍ യുദ്ധഭൂമിയിലെത്തിച്ചും യു.എ.ഇ ഇതിനു മുന്‍പ് യെമന്‍ പൗരന്‍മാര്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നു.