ഫോൺബാറ്ററി ഫുൾചാര്‍ജ് ചെയ്യാന്‍ വെറും പതിനേഴ് മിനിറ്റ്; സൂപ്പര്‍ ചാര്‍ജറുമായി ഷവോമി

പതിനേഴുമിനിറ്റുകള്ക്കുള്ളില് 4000 എം.എ.എച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനാവുന്ന പുതിയ 100 വാട്ട് ചാര്‍ജര്‍ ഷവോമി അവതരിപ്പിച്ചു. സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയാ സേവനമായ വീബോയിലൂടെയാണ് കമ്പനി വിവരം പുറത്ത് വിട്ടത്. റെഡ്മി ഫോണുകളിലാണ് ഇവ ആദ്യം അവതരിപ്പിക്കുകയെന്ന് കമ്പനി സി.ഇ.ഒ ലിന്‍ബിന്‍ പറഞ്ഞു. ഏത് ഫോണില്‍ ആയിരിക്കും പുതിയ ടെക്നോളജി അവതരിപ്പിക്കുകയെന്നത് പ്രഖ്യാപിച്ചിട്ടില്ല.
ഒപ്പോയുടെ അതിവേഗ ചാര്‍ജിംഗ് സംവിധാനമായ സൂപ്പര്‍ വിഒഓസി ഫ്ലാഷ് ചാര്‍ജിംഗ് സംവിധാനത്തേക്കാള്‍ മികച്ചതാണ് തങ്ങളുടെ സാങ്കേതിക വിദ്യയെന്ന് കമ്പനി അവകാശപ്പെട്ടു. രണ്ടും തമ്മിലുള്ള താരതമ്യ വീഡിയോയും കമ്പനി പുറത്തുവിട്ടു.
ഓപ്പോ ചാര്ജറില് 3,700 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ 65 ശതമാനം ചാര്‍ജ് ആയപ്പോള്‍, 100 വാട്ട് സൂപ്പര്‍ചാര്‍ജ് ടെക്നോളജി ചാര്‍ജര്‍ 4000 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്തു.
അധികം വൈകാതെ തന്നെ കമ്പനി ഇവ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 855 എസ്ഓസി ചിപ്പുമായെത്തുന്ന ഫോണിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.