• 09 Mar 2021
  • 06: 49 AM
Latest News arrow

സ്‌പേസ് സ്യൂട്ടുകളുടെ കുറവ്: വനിതകളുടെ ബഹിരാകാശ നടത്തം നാസ റദ്ദാക്കി

സ്‌പേസ് സ്യൂട്ടുകളുടെ കുറവ് ചൂണ്ടിക്കാട്ടി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ, നേരത്തേ  നിശ്ചയിച്ചിരുന്ന രണ്ട് വനിതകളുടെ ബഹിരാകാശ നടത്തം റദ്ദാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബാറ്ററികള്‍ മാറ്റാനായിരുന്നു ബഹിരാകാശ നടത്തം നിശ്ചയിച്ചിരുന്നത്.

ബഹിരാകാശ വസ്ത്രങ്ങള്‍ ഓരോ യാത്രികന്റെയും ശാരീരിക സവിശേഷതകള്‍ക്കനുസരിച്ച് വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്. എന്നാൽ രണ്ടു വനിതകൾക്ക് ഒരുമിച്ച് ഉപയോഗിക്കാനുള്ള സ്‌പേസ് സ്യൂട്ടുകൾ ലഭ്യമാകാത്തതാണ് നടത്തം റദ്ദാക്കാൻ കാരണം. 

സംഭവിച്ചിരുന്നെങ്കിൽ ചരിത്രത്തിലാദ്യമായി വനിതകള്‍ തനിച്ച് നടത്തുന്ന ബഹിരാകാശ നടത്തമാകുമായിരുന്നു അത്.  ക്രിസ്റ്റിന കോച്ച്, ആന്‍ മക്ലൈന്‍ എന്നീ ആസ്‌ട്രോനോട്ടുകളായിരുന്നു ഈ ചരിത്ര മുഹൂര്‍ത്തത്തിൽ പങ്കാളികളാകാന്‍ തയ്യാറായിരുന്നത്. മാര്‍ച്ച് 29 ന് ആയിരുന്നു നടത്തം നിശ്ചയിച്ചിരുന്നത്.

ഇതുവരെ പുരുഷന്‍മാര്‍ ഒരുമിച്ചോ അല്ലെങ്കില്‍ പുരുഷ-വനിതാ ജോഡികളായോ മാത്രമേ ബഹിരാകാശത്ത്  നടന്നിട്ടുള്ളു. ക്രിസ്റ്റിന കോച്ച്,  ഇനി നിക് ഹേഗ് എന്ന അമേരിക്കക്കാരനൊത്ത് ബഹിരാകാശത്ത് നടക്കും.