വാട്സ്ആപ്പിന് പിന്നാലെ 'ക്വോട്ട് ആന്‍ഡ് റിപ്ലൈ' ഫീച്ചര്‍ ഇനി മെസഞ്ചറിലും

മുംബൈ: ചാറ്റിങ്ങിനിടെ മെസേജുകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി എത്തുമ്പോള്‍ റിപ്ലൈ ചെയ്യുന്നത് ഏത് മെസേജിനാണെന്ന് മനസ്സിലാക്കാന്‍ മെസഞ്ചറിൽ പ്രയാസമാണ്. ഇതിനു പരിഹാരമായി മെസഞ്ചറിലെ മെസേജുകളില്‍ 'ക്വോട്ട് ആന്‍ഡ് റിപ്ലൈ' സൗകര്യം ഏര്‍പ്പെടുത്തി. നിലവില്‍ വാട്സ്ആപ്പിലുള്ള ഈ സൗകര്യം മെസഞ്ചറിലും എത്തിക്കുകയാണ് ഫേസ്ബുക്ക്. ടെക്സ്റ്റ് മെസേജുകള്‍ക്ക് പുറമെ ജിഫുകള്‍, ഇമോജികള്‍, ചിത്രങ്ങള്‍ തുടങ്ങിയവയും ഇതുവഴി അയക്കാനാകും. വാട്സ്ആപ്പില്‍ ചെയ്യുന്നത് പോലെ 'ക്വോട്ട്' ചെയ്യാനുള്ള മെസേജില്‍ അല്പം ഹോള്‍ഡ് ചെയ്താണ് മെസഞ്ചറിലും മെസേജുകള്‍ 'ക്വോട്ട്' ചെയ്യേണ്ടത്.
RECOMMENDED FOR YOU
Editors Choice