അമ്മയും മകളും ഒരുമിച്ചാല്‍ വിമാനവും പറത്താം!

ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കെല്ലാം പ്രചോദനമായിരിക്കുകയാണ് ഒരമ്മയും മകളും. വൈറലായ ചിത്രത്തിലൂടെ ഈ അമ്മയെയും മകളെയും സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
അമേരിക്കയിലെ ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനമാണ് ആകാശത്തെ സഹപ്രവര്‍ത്തകരായി അമ്മ വെൻഡിയും മകൾ കെല്ലി റെക്സണും നിയന്ത്രിച്ചത്. അമ്മ പൈലറ്റും മകൾ ഫസ്റ്റ് ഓഫീസറുമായിരുന്നു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ നിന്നും അറ്റ്ലാന്റയിലേക്കും ജോര്‍ജിയയിലേക്കുമാണ് ഈ അമ്മയും മകളും വിമാനം പറത്തിയത്. കെല്ലി റെക്സന്റെ സഹോദരിയും പൈലറ്റാണ്.
പൈലറ്റും എംബ്രി-റിഡില്‍ ഏറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ജോണ്‍ ആര്. വാട്രറ്റാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വിറ്ററില്‍ വൈറലായ ചിത്രത്തിന് 41,000 ലൈക്കും 16,000 റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.
ലോകത്ത് പൈലറ്റുമാരായി പ്രവര്‍ത്തിക്കുന്നത് വളരെക്കുറച്ച് വനിതകള്‍ മാത്രമാണ്. അതില്‍ തന്നെ അമ്മയും മകളും പൈലറ്റുമാരായി ഒരുമിച്ച് ജോലിചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പൈലറ്റാകാന്‍ കൊതിക്കുന്ന വനിതകള്‍ക്ക് ആത്മവിശ്വാസം പകരുന്ന സംഭവമാണിത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം