• 25 Apr 2019
  • 12: 35 AM
Latest News arrow

ഇനിയൊരു ഭീകരാക്രമണം ഇന്ത്യയിലുണ്ടാകരുത്; പാക്കിസ്താന് അമേരിക്കയുടെ താക്കീത്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് അമേരിക്ക. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുണ്ടായില്ലെങ്കില്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുമെന്നും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 
ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകളെ പാക്കിസ്താനില്‍ നിന്ന് തുടച്ചു നീക്കിയാലേ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ ഇല്ലാതാവുകയുള്ളു. ബാലാകോട്ടിലെ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്താന്‍ ഭീകരതയ്‌ക്കെതിരെ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭീകരതയെ വേരോടെ പിഴുതെറിയാന്‍ ശക്തമായ അധികാരം പ്രയോഗിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 അയല്‍ക്കാരായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തിലും സമാധാനത്തിലും കഴിയാന്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആത്മാര്‍ഥമായ ശ്രമം ഉണ്ടാകണം. ഇരുരാജ്യങ്ങളുടെ ഭാഗത്തു നിന്നുള്ള സൈനിക നടപടി ഈ മേഖലയിലെ സമാധാനത്തെ തകര്‍ക്കും. തീവ്രവാദത്തെ വേരോടെ പിഴുതയെറിയുകയെന്നതാണ് യുഎസിന്റെ നിലപാടെന്നും ഇത്തരം ശക്തികള്‍ക്കെതിരെ ഫലപ്രദവും നീണ്ടുനില്‍ക്കുന്നതുമായ നടപടിയാണ് പാക്കിസ്ഥാനില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.