• 22 Jul 2019
  • 12: 01 PM
Latest News arrow

മുസ്ലീംപള്ളികളിലെ വെടിവെപ്പ്: ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പ്പന നിരോധിച്ചു

വെല്ലിംങ്ടണ്‍: മുസ്ലീംപളളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പ്പനയ്ക്ക് നിരോധനം വരുന്നു. പ്രഹര ശേഷി കൂടുതലുളളതും സെമി ഓട്ടോമാറ്റിക് വിഭാഗത്തില്‍പ്പെടുന്നതുമായ തോക്കുകളുടെ വില്‍പ്പന രാജ്യത്ത് നിരോധിക്കുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു.  തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വാങ്ങാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വെക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരും.