• 25 Apr 2019
  • 12: 26 AM
Latest News arrow

നടിയെ ആക്രമിച്ച കേസ്; വാദം ഏപ്രില്‍ അഞ്ചിന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. കേസിലെ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തില്‍ വേണമെന്ന് നിശ്ചയിക്കുക. 

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് ഹൈക്കോടതി കോടതി മാറ്റാന്‍ നിര്‍ദേശിച്ചത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ചാക്കിലെ പൂച്ച പുറത്തുചാടിയെന്ന് കോടതി പ്രതികരിച്ചു. മാര്‍ട്ടിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സര്‍ക്കാരും ഈ ആവശ്യത്തെ എതിര്‍ത്തിരുന്നു.