ഗണിതശാസ്ത്രത്തിലെ ഉന്നത ബഹുമതി നേടി ചരിത്രത്തിലാദ്യമായി ഒരു വനിത

നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്സ് നൽകുന്ന 'ഗണിതശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം' എന്ന് അറിയപ്പെടുന്ന 'ആബേല്‍ പ്രൈസ്' ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. അമേരിക്കയിലെ എഴുപത്താറുകാരിയായ ഗണിതശാസ്ത്രജ്ഞ കരേന്‍ ഉഹ്ലെന്ബെക് ആണ് പുരസ്കാരം നേടി ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.
ഗണിതത്തിലെ 'പാര്ഷല് ഡിഫ്രന്‍സിയേഷന്‍' എന്ന ശാഖയിലെ ഗവേഷണത്തിനാണ് പുരസ്കാരമെന്ന് നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്സ് പ്രസ്താവനയില്‍അറിയിച്ചു. 'ജ്യോമെറ്ററി അനാലിസിസി'ലെയും 'ഗ്വാജ് തിയറി'ലെയും ഇവരുടെ ഗവേഷണങ്ങള്‍ മിനിമല്‍ സര്ഫേസുകളെക്കുറിച്ചുള്ള പഠനം എളുപ്പമാക്കിയതായി ആബേല്‍ കമ്മിറ്റി ചെയര്മാന് ഹാന്‍സ് മുന്തേ കാസ് പറഞ്ഞു.
അമേരിക്കയിലെ പ്രിന്‍സ്ടന്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് സ്കോളറും അമേരിക്കയിലെത്തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിസിറ്റിംഗ് അസോസിയേറ്റുമാണ് ഉഹ്ലെന്ബെക്.
19ാം നൂറ്റാണ്ടിലെ നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന നീല്‍സ് ഹെന്റിക് ആബേലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം 7,04,000 ഡോളര്‍( ഏകദേശം അഞ്ച് കോടിരൂപ) സമ്മാനത്തുക അടങ്ങുന്നതാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍