അശ്വേത - അതിജീവനത്തിന്റെ ഗാഥ

അശ്വേത ഷെട്ടി. നിശ്ചയദാര്‍ഢ്യം കൊണ്ട് തന്റേയും തന്റെ ചുറ്റുമുള്ളവരുടേയും ജീവിതം മാറ്റിയ പെണ്‍കുട്ടി. അശ്വേതയുടെ പോരാട്ടത്തില്‍ നിന്നാണ് 'ബോധി ട്രീ ഫൗണ്ടേഷന്' എന്ന എൻജിഒ ജന്മം കൊണ്ടത്. തിരുനെല്‍വേലിയിലെ മുക്കുടല്‍ എന്ന ഗ്രാമത്തില്‍ ബീഡിത്തൊഴിലാളികളുടെ മകളായാണ് അശ്വേത ജനിച്ചത്. ചുറ്റുമുള്ള മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് അശ്വേതയുടെ ഗ്രാമം വളരെ ദരിദ്രമായിരുന്നു. വിവാഹശേഷം സ്ത്രീകള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് ഇവിടെ പതിവാണ്. നിരവധി പെണ്‍കുട്ടികള്‍ക്കാണ് ഈ രീതിയില്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടത്. അശ്വേതയുടെ മൂത്ത സഹോദരിയെ വളരെ നേരത്തെ വിവാഹം ചെയ്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ അശ്വേതയുടെ വിവാഹത്തെക്കുറിച്ചായി വീട്ടില്‍ ചര്‍ച്ച.
ഇതോടെ തന്റെ വിവാഹം നേരത്തെ നടക്കുമെന്ന് അശ്വേത ഭയന്നു തുടങ്ങി. എന്നാല്‍ അങ്ങനെ പഠനം ഉപേക്ഷിച്ച് ജീവിതം പാതിവഴിയില്‍ നിര്‍ത്താന്‍ ഇവള് തയാറായില്ല. 13 വയസില്‍ ഹെലന് കെല്ലറുടെ ജീവിത കഥ വായിച്ചതോടെയാണ് അശ്വേതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. ജീവിതത്തെ മുന്നോട്ട് കൊണ്ടുവരാന്‍ നമ്മുടെ ഉള്ളിലെ ശക്തിക്കു മാത്രമേ കഴിയു എന്ന് അശ്വേത തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. തിരുനെൽവേലിക്ക് പുറത്തൊരു ലോകമുണ്ടെന്നു മനസിലായത് ഈ വായനയിലൂടെയാണെന്ന് അശ്വേത 'ബെറ്റര്‍ ഇന്ത്യ'യ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. വായനയ്ക്കൊപ്പം ബീഡി തെറുക്കുന്ന ജോലിയും ഇവര്‍ തുടര്‍ന്നു. തുടക്കത്തില്‍ നോവലുകളായിരുന്നു കൂടുതല്‍ വായിച്ചിരുന്നത് എങ്കിലും പിന്നീട് മാഗസിനുകള്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ തിരുനെല്വേലിക്കു പുറത്തെ ജീവിതത്തെക്കുറിച്ച് അശ്വേത കൂടുതല്‍ അറിഞ്ഞു തുടങ്ങി. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളില്‍ ഒരാള്‍ ബര്‍ക്കാ ദത്താണെന്ന് ഇവര്‍ പറയുന്നു. ബര്‍ക്കാ ദത്ത് അവതരിപ്പിച്ചിരുന്ന ടിവി പരിപാടികള്‍ കാണാന്‍ വേണ്ടി അശ്വേത കാത്തിരുന്നു. കൂടുതല്‍ ബീഡികള്‍ തെറുത്തുതരാമെന്ന് അമ്മയോട് വാഗ്ദാനം ചെയ്ത് അശ്വേത ബര്‍ക്കാ ദത്തയുടെ ടിവി പരിപാടികള്‍ കാണുമായിരുന്നു.
അശ്വേതയുടെ കഠിനമായ ആഗ്രഹവും പരിശ്രമവും ഒടുവില്‍ ഫലം കണ്ടു. 2012-ല്‍ ഇവര്‍ യങ് ഇന്ത്യ ഫെലോഷിപ്പ് നേടി. ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. അത് അതിജീവിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ഫെലോഷിപ്പിന്റെ ഭാഗമായുള്ള ഡല്‍ഹി വാസം അശ്വേതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. അസൈന്മെന്റുകള് പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണിവരെ ഇരിക്കുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു. ക്ലാസുകളില്‍ എല്ലാവര്ക്കും ഒപ്പം എത്താന്‍ മറ്റുള്ളവരെ അപേക്ഷിച്ച് പത്തിരട്ടിയലധികം അധ്വാനം അശ്വേതയ്ക്ക് വേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ തന്റെ അമ്മ തന്നെ ജന്മം നല്കുമ്പോള് അവര്‍ അതിന് ആഗ്രഹിച്ചിരുന്നില്ലെന്നും തന്നെ വളര്‍ത്താനുള്ള ചുറ്റുപാട് ഇല്ലെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു എന്നും അശ്വേത പറയുന്നു. എന്നാല്‍ പിന്നീട് അശ്വേതയുടെ ശക്തമായ പിന്തുണ അമ്മയായി മാറി. യങ് ഇന്ത്യ ഫെലോഷിപ്പ് നേടുന്ന സമയത്ത് അമ്മ അശ്വേതയെ പിന്തുണച്ചു.
2014 മെയിലാണ് അശ്വേത 'ബോധി ട്രീ ഫൗണ്ടേഷന്' സ്ഥാപിച്ചത്. വിദ്യാഭ്യാസത്തിലൂടെയും സംരഭകത്വത്തിലൂടെയും തന്റെ ഗ്രാമത്തിലുള്ളവരെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഫൗണ്ടേഷന്റെ ലക്ഷ്യം. ഗ്രാമത്തിലുള്ള കുട്ടികളുടെ വ്യക്തിത്വവികസനത്തിനും 'ബോധി' ഊന്നൽ നൽകി. ബിരുദവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് അവര്‍ക്ക് തങ്ങളുടെ കരിയര്‍ വളര്‍ത്തിയെടുക്കാനുള്ള അവസരവും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ നേരിടാനുള്ള കഴിവും ഉണ്ടാക്കിയെടുക്കുന്നു. നിലവില്‍ തിരുനെല്‍വേലിയില്‍ 'ബോധി ഫൗണ്ടേഷന്' നടത്തുന്ന പരിപാടികളിലൂടെ 2,400 ഗ്രാമങ്ങളിലെ ബിരുദധാരികളിലേയ്ക്ക് ഇവര്‍ എത്തിക്കഴിഞ്ഞു. ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തി കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ചെറുപ്പക്കാരെ പ്രാപ്തരാക്കാന്‍ 'ബോധി ട്രീ ഫൗണ്ടേഷ'നു കഴിയുന്നുണ്ട്. കൂടാതെ കുട്ടികൾ നേരിടുന്ന സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിക്കാനും ഇവർ ഒപ്പം നിൽക്കുന്നു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം