പുതിയ ഐപാഡുകളുമായി 'ആപ്പിള്‍'

ലോകത്തെ പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ 'ആപ്പിള്‍' പുതിയ ഐപാഡുകൾ പുറത്തിറക്കി. 'ഐപാഡ് മിനി' , 'ഐപാഡ് എയര്‍' എന്നിവയാണ് പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആപ്പിള്‍' ഈ ശ്രേണിയിലുള്ള പുതിയ ഉല്പന്നങ്ങള് പുറത്തിറക്കുന്നത്.
'ഐപാഡ് മിനി'ക്ക് 64ജിബി, 256ജിബി മെമ്മറിയുള്ള രണ്ട് മോഡലുകള്‍ ലഭ്യമാണ്. വൈഫൈ മോഡലിന് 34,900 രൂപ മുതലും വൈഫൈ സെല്ലുലാര്‍ മോഡലിന് 45,900 രൂപ മുതലുമാണ് ഇന്ത്യയിലെ വില. ഇതേ മെമ്മറി മോഡലുകള്‍ പുറത്തിറങ്ങുന്ന 'ഐപാഡ് എയറി'ന്റെ വില വൈഫൈ മോഡലിന് 44,900 രൂപയും വൈഫൈ പ്ലസ് സെല്ലുലാറിന് 55,900രൂപയുമാണ്. ഏഴ് മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയും എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയുമാണ് രണ്ട് മോഡലുകളിലും ഉപയോഗിക്കുന്നത്.
'ഐപാഡ് മിനി' ട്രു ടോണ്‍ സാങ്കേതികവിദ്യയോടെ 7.9 റെറ്റിന ഡിസ്പ്ലെയുള്ള 300 ഗ്രാം മാത്രം ഭാരമുള്ള ഫോണുകളാണ്. ഈ ഫോണിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട ഫോണുകളാണ് ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. 2015-ലാണ് ഇതിനുമുന്‍പ് 'ഐപാഡ് മിനി' അവതരിപ്പിച്ചിരുന്നത്.
2014-ല്‍ അവസാനത്തെ വേര്‍ഷന്‍ പുറത്തിറങ്ങിയ 'ഐപാഡ് എയര്‍' 10.5 ഇഞ്ച് സ്ക്രീന്‍ സൈസ് നൽകുന്നു. 456 ഗ്രാം ആണ് ഇതിന്റെ ഭാരം. ഇവയില്‍ പുറമെയുള്ള കീ ബോര്‍ഡ് ഘടിപ്പിക്കാൻ കഴിയും.ഇതിനായി 13,900 രൂപ വില വരുന്ന സ്മാര്‍ട് കീബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. മുപ്പതോളം ഭാഷകള്‍ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ സൗകര്യം 'ഐപാഡ് മിനി'യില്‍ ലഭ്യമല്ല.
രണ്ട് ഐപാഡുകളിലും ഉപയോഗിച്ചിരിക്കുന്നത് എ12, ബയോണിക് ചിപ് ആണ്. 'ഇ സിം' സാങ്കേതികവിദ്യ ലഭ്യമാകുന്ന ഈ ഐപാഡുകള്‍ ഉപയോഗിച്ച് 180 തില്‍ കൂടുതല്‍ രാജ്യങ്ങളുമായി വയര്‍ലെസ്സ് ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് ഐപാഡുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന അഞ്ചാം തലമുറയില്‍പ്പെട്ട ആപ്പിള്‍ പെന്സിലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 8,500 രൂപയാണ് ഇതിന്റെ വില.